
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,106,065 ആയി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞ 24 മണിക്കൂറിനിടെ 518 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 413,609 ആയി.
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 422,660 കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1.36 ശതമാനം കുറവാണ് സജീവ രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
42,004 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 97.31 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.
Story Highlights: The number of active patients in the country is declining. 41,157 new patients in 24 hours