2007 ൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടി; സിനിമാ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചും അധിക്ഷേപിച്ചും അന്ന് പ്രതികരിച്ച യുവ മോർച്ച

നിവ ലേഖകൻ

Updated on:

Gujarat riots Mammootty

ഗുജറാത്ത് കലാപത്തിനെതിരായ തന്റെ നിലപാട് പ്രത്യക്ഷത്തിൽ ഒരു പൊതു വേദിയിൽ പ്രകടിപ്പിച്ച നടൻ മമ്മൂട്ടി 18 വർഷങ്ങൾക്ക് മുൻ നേരിട്ടത് സമാനതകളില്ലാത്ത അധിക്ഷേപവും വ്യക്തി ഹത്യയും. 2007 ൽ ചെന്നൈൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിൽ പ്രസംഗിക്കവേ ആയിരുന്നു മമ്മൂട്ടിയുടെ ഗുജറാത്ത് കലാപത്തെ പരാമർശിച്ചത്. കലാപത്തെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായി വിലയിരുത്തിയ മമ്മൂട്ടി 2002 ൽ ഡിവൈഎഫ്ഐ അവിടെയുണ്ടായിരുന്നെങ്കിൽ ആ നരനായാട്ട് സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ക്രൂരമായ നര നായാട്ട്’ എന്നായിരുന്നു മമ്മൂട്ടി അതിനെ വിലയിരുത്തിയത്. രാജ്യത്തിന്റെ പല മേഖലകളിലും ഐക്യവും മതേതരത്വവും നിലനിൽക്കാൻ സിപിഎമ്മും സിപിഎമ്മിന്റെ യുവ, വിദ്യാർഥി സംഘടനകൾ എടുക്കുന്ന വെല്ലുവിളികളെയും അന്ന് അദ്ദേഹം അഭിനന്ദിച്ചു. സിപിഎം മുൻ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കൊപ്പം ആയിരുന്നു മമ്മൂട്ടി അന്ന് ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തത്.

സംഭവം വാർത്തയായി. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലം ആയിട്ടു കൂടി സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യാപകമായി പ്രചരിച്ചു. ചില പത്രങ്ങൾ അത് വാർത്തയാക്കി. മമ്മൂട്ടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ നൽകി. എന്നാൽ ബിജെപിയുടെ യുവ സംഘടനയായ യുവ മോർച്ചയ്ക്ക് ഇതു രസിച്ചില്ല. മമ്മൂട്ടിയുടെ അഭിപ്രായത്തെ വ്യക്തിപരമായ വിലയിരുത്തൽ മാത്രമായി കാണേണ്ടതില്ലെന്ന നിലപാടിലായിരുന്നു യുവ മോർച്ചയും അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും.

  ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം

സംഭവത്തിൽ പ്രതിഷേധിച്ച് യുവ മോർച്ച ‘ബിഗ്ബി’ എന്നി സിനിമയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു. മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്ന ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് പ്രതിഷേധവുമായെത്തി യുവ മോർച്ച. എന്നാൽ ഡിവൈഎഫ്ഐ മമ്മൂട്ടിയ്ക്കും ലൊക്കേഷനും കാവലായി. ഇത് വെറുമൊരു സംഭവമല്ല, ഇടത് പക്ഷത്തിനോടുള്ള മമ്മൂട്ടിയുടെ നിലപാടിന്റെയും സംഘ പരിവാരത്തിനോടുള്ള അവഗണനയുടെയും തെളിവായിരുന്നു അത്. പ്രതിഷേധത്തിനിടെ മാപ്പ് പറയണമെന്ന് യുവ മോർച്ച ആവശ്യപ്പെട്ടെങ്കിലും മമ്മൂട്ടി അതിനു തയ്യാറായില്ല.

ഒരു പക്ഷേ അന്നത്തെ സംഭവത്തിന് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങി. അതിനു ശേഷം മമ്മൂട്ടിയ്ക്ക് നാളിതു വരെ ഒരു കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ചില്ല. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു വച്ചിട്ടും മികച്ചൻ നടൻ, ജൂറി പുരസ്കാരങ്ങൾ അകന്നു നിന്നു. പത്മ പുരസ്കാരങ്ങൾക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. എന്നാലും നിരാശയില്ലാതെ തെല്ലുമൊരു പശ്ചാത്താപമില്ലാതെ ഇന്നു അദ്ദേഹം അഭിനയം തുടരുന്നു.

Story Highlights: Mammootty’s stance on the 2002 Gujarat riots sparked controversy and protests by Yuva Morcha, impacting his recognition with national awards.

  മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Related Posts
സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

  പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി; ‘ആ രണ്ട് സിനിമകൾ തന്നെ ധാരാളം’
Sibi Malayil

സിനിമയിൽ 40 വർഷം പൂർത്തിയാക്കുന്ന സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി. സിബിയുടെ ആദ്യ Read more

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ പേര് പുറത്ത് വിട്ട് ശ്രീലങ്കൻ ടൂറിസം
Mammootty Mohanlal movie

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു. സിനിമയുടെ Read more

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മമ്മൂട്ടിയുടെ വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കമായി
free education scheme

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ Read more

മമ്മൂട്ടി ഇപ്പോളും ഐക്കോണിക് ഫിഗറാണ്, ഒട്ടും മാറിയിട്ടില്ല: സിമ്രാൻ
Simran about Mammootty

സിമ്രാൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്നു. മമ്മൂട്ടി സാറിനൊപ്പം "ഇന്ദ്രപ്രസ്ഥം" എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സിമ്രാൻ Read more

ഹിന്ദി ഡയലോഗ് കേട്ട് അമ്പരന്നു; ബെസ്റ്റ് ആക്ടർ സിനിമയിലെ അനുഭവം പങ്കുവെച്ച് മാർട്ടിൻ പ്രക്കാട്ട്
Best Actor Movie

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ ഒരു അനുഭവം Read more