3-Second Slideshow

നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.

നിവ ലേഖകൻ

daughter killed father karnataka
daughter killed father karnataka

ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിതാവിൽ നിന്നുള്ള നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തി പിതാവിന്റെ കൊലപ്പെടുത്തിയതെന്ന് കോളജ് വിദ്യാർഥിനിയായ പെൺകുട്ടി വെളിപ്പെടുത്തി.

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം.സംഭവത്തിൽ പെൺകുട്ടിയടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒരാളെക്കൂടി പിടികൂടാനുണ്ട്.

കാർഷിക സർവകലാശാല ജികെവികെ ക്യാംപസിൽ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാർ സിങ്ങിനെ (46) യാണ് മകൾ ഉൾപ്പെട്ട സംഘം കൊലപ്പെടുത്തിയത്.2 ഭാര്യമാരുള്ള ദീപക്കിന്റെ ആദ്യ ഭാര്യ ബിഹാറിലാണ്.

കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയിൽ ഇയാൾക്ക് 2 പെൺമക്കളാണുള്ളത്.ഇതിൽ മൂത്തപെൺകുട്ടിയെയാണ് ദീപക് പീഡനത്തിന് ഇരയാക്കിയത്.

തിങ്കളാഴ്ച രാവിലെ മദ്യലഹരിയിൽ എത്തിയ ദീപക് പീഡനശ്രമം തുടർന്നപ്പോൾ പെൺകുട്ടി സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

പിതാവ് പീഡിപ്പിക്കുന്ന വിവരം മുൻപ് അമ്മയോടു പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.

  എഐ പോൺ വീഡിയോകളുടെ വ്യാപനം: പുതിയ ഭീഷണി

Story highlight : Teen arranges father’s murder to protest sexual harassment in Karnataka.

Related Posts
2025 വനിതാ ലോകകപ്പ്: ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ
2025 Women's World Cup

2025-ലെ വനിതാ ലോകകപ്പിൽ പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് Read more

ഐടെൽ എ95 5ജി: പതിനായിരത്തിൽ താഴെ വിലയ്ക്ക് മികച്ച 5ജി സ്മാർട്ട്ഫോൺ
Itel A95 5G

ഐടെൽ പുതിയ 5ജി സ്മാർട്ട്ഫോണായ എ95 5ജി അവതരിപ്പിച്ചു. 9,599 രൂപ മുതൽ Read more

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

സാംബിയയിൽ ഇന്ത്യക്കാരൻ സ്വർണക്കടത്തുമായി പിടിയിൽ
gold smuggling zambia

സാംബിയയിലെ വിമാനത്താവളത്തിൽ വെച്ച് 2 മില്യൺ ഡോളറിലധികം പണവും 500,000 ഡോളർ വിലമതിക്കുന്ന Read more

പാരസെറ്റമോൾ മിഠായിയല്ല, അമിത ഉപയോഗം കരളിന് ദോഷം: ഡോക്ടർ
paracetamol overuse

പാരസെറ്റമോളിന്റെ അമിത ഉപയോഗം ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ. മിഠായി പോലെ ഗുളിക കഴിക്കുന്നത് കരളിന് Read more

ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ; വില 49,999 രൂപ
Google Pixel 9a

ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ പിക്സൽ 9എ ഇന്ത്യൻ വിപണിയിൽ എത്തി. 49,999 രൂപയാണ് Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more