Kerala News
Kerala News

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. ലഹരി മാഫിയക്കെതിരെ വിവിധ വകുപ്പുകൾ സംയുക്തമായി ചേർന്ന് വേട്ടയാടൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിന് വീഴ്ച സംഭവിച്ചെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി.

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
കേരളത്തിന്റെ ക്രിക്കറ്റ് ആവേശമായ ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ-2 ന്റെ ഗ്രാന്റ് ലോഞ്ച് ജൂലൈ 20-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം, ഫാൻ ജേഴ്സിയുടെ പ്രകാശനം, ട്രോഫി പര്യടന വാഹനം ഫ്ലാഗ് ഓഫ് ചെയ്യൽ എന്നിവയും ഉണ്ടായിരിക്കും.

യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്റെ പ്രസ്താവനകൾ സദുദ്ദേശപരമായിരുന്നുവെന്നും തനിക്ക് ബോധ്യമുളള കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പഞ്ചായത്തിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കുര്യൻ പറഞ്ഞു.

യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ കാണാൻ കഴിയൂ എന്നും കുര്യൻ വിമർശിച്ചു. താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ടീം സമീകൃതമെന്ന് എം ടി രമേശ്; മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ല
പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ അധ്യക്ഷൻമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എല്ലാ സാമുദായിക വിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്
പേരൂർക്കടയിലെ വ്യാജ മാലമോഷണ കേസ് തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. എസ്.സി-എസ്.ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തത്.

പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ മാപ്പ് പറച്ചിൽ. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി
ലക്ഷദ്വീപ് സിനിമാ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. ആന്ത്രോത്ത്, കൽപേനി, അഗത്തി എന്നീ ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഡിസംബറിൽ ഡൽഹിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ അനുകരിച്ച് താൻ അഭിനയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ടി. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും
കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ & അഡ്വർടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. കൂടാതെ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.