അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു
അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

നീണ്ട 20 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. അമേരിക്കയിലെ ടെക്സസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നൈജീരിയയിലെ എയർപോർട്ടിൽ നിന്നും വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്. ഈ വ്യക്തി യാത്ര ചെയ്ത വിമാനത്തിലെ മറ്റു യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുകയാണെന്നും രോഗബാധിതനായ വ്യക്തി സുഖം പ്രാപിച്ചുവരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

1958ലാണ് ലോകത്ത് ആദ്യമായി മങ്കി പോക്സ് കണ്ടെത്തിയത്. തുടർന്ന് മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിരുന്നു എന്നാൽ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

പനി, തൊണ്ടവേദന, തലവേദന, പേശി വേദന, കുളിര് തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ. പനി ബാധിച്ച് മൂന്നു ദിവസത്തിനുള്ളിൽ ദേഹത്ത് ചുവന്ന പാടുകൾ വരുകയും ശരീരം മുഴുവനും വ്യാപിക്കുകയും ചെയ്യും.

രോഗബാധ ശരീരത്തിൽ ശരാശരി രണ്ടാഴ്ച മുതൽ നാല് ആഴ്ച വരെ നിൽക്കാൻ സാധ്യതയുണ്ട്. ആഫ്രിക്കയിൽ രോഗം ബാധിച്ചവരിൽ പത്തിൽ ഒരാൾ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്.

മങ്കി പോക്സ് ബാധിച്ച മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽനിന്ന് ശരീര സ്രവങ്ങൾ വഴിയും അണുബാധ ഏറ്റ വസ്തുക്കൾ വഴിയും രോഗം പകരാം. കോവിഡിന്റെതുപോലെ ശാരീരിക അകലവും മാസ്കും ശുചിത്വവുമാണ് മങ്കി പോക്സ് വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ.

നിലവിൽ കൃത്യമായ ചികിത്സാരീതിയും മരുന്നും മങ്കി പോക്സിനെതിരെ കണ്ടെത്തിയിട്ടില്ല. അമേരിക്കയിൽ വസൂരിക്ക് എതിരെയുളള വാക്സിനാണ് മങ്കി പോക്സിനും  ഉപയോഗിക്കുന്നത്.

Story Highlights: Monkey pox reported in America.

Related Posts
ഹേമചന്ദ്രന്റെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Hemachandran murder case

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. Read more

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
Nimisha Priya case

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ Read more

ആനകളുടെ ആരോഗ്യത്തിന് മുൻഗണന; മതപരമായ ചടങ്ങുകൾക്ക് അല്ലെന്ന് ഹൈക്കോടതി
elephant health priority

മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതി. കോലാപ്പൂരിലെ മഹാദേവി എന്ന Read more

കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
doctor death case

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജുവൽ ജെ. കുന്നത്തൂരിനെ Read more

സെലിബ്രിറ്റി കിച്ചൻ മാജിക് സീസൺ 3 കൈരളി ടിവിയിൽ ജൂലൈ 21 മുതൽ
Celebrity Kitchen Magic

സിനിമാ-മിനിസ്ക്രീൻ താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി കിച്ചൻ മാജിക് മൂന്നാം സീസൺ ജൂലൈ 21 Read more

ബാർക്ക് റേറ്റിംഗിൽ കൈരളി ടിവിക്ക് മുന്നേറ്റം
Kairali TV BARC Rating

മലയാളത്തിലെ വിനോദ ചാനലുകളുടെ ബാർക്ക് റേറ്റിംഗിൽ കൈരളി ടിവിക്ക് മികച്ച മുന്നേറ്റം. എല്ലാ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more

ഗൂഗിൾ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് എത്തും; പ്രതീക്ഷയോടെ ടെക് ലോകം
Google Pixel 10 Series

ഗൂഗിളിന്റെ പിക്സൽ 10 സീരീസ് ഓഗസ്റ്റ് 20-ന് പുറത്തിറങ്ങും. പിക്സൽ ഫോണുകൾ, ബഡ്സ്, Read more

ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്ക്കാരം; രാഹുൽ ഗാന്ധി
Oommen Chandy

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് രണ്ട് വർഷം തികയുന്ന ഇന്ന്, കെപിസിസിയുടെ Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more