ഇന്ന് മണ്ടേല ദിനം.

ഇന്ന് മണ്ടേല ദിനം
ഇന്ന് മണ്ടേല ദിനം

കറുത്ത വർഗ്ഗക്കാർക്ക് നേരെയുള്ള വർണ്ണ വിവേചനങ്ങൾക്കെതിരെ ജീവിതാവസാനം വരെ പോരാടിയ നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ആചരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കറുത്ത വർഗക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ശക്തമായി ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വന്തം നാട്ടിൽ ഭീകരനെന്ന് മുദ്രകുത്തി 27 വർഷം തടവറ വാസം അനുഭവിച്ച വ്യക്തിയാണ് മണ്ടേല.

പലപ്പോഴും ഏകാന്തവാസം അനുഭവിക്കേണ്ടിവന്ന മണ്ടേല മരിച്ചു എന്നു വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അപ്പോഴെല്ലാം പോരാട്ടവഴിയിൽ നിന്നും പിന്നോട്ടില്ലെന്ന് ദൃഢനിശ്ചയം ആയിരുന്നു മണ്ടേലക്ക്. പോരാട്ടങ്ങൾക്ക് അവസാനം ചരിത്രം അയാളെ കുറ്റവിമുക്തനാക്കി.

1994ൽ കറുത്ത നിറം ഉള്ളവനും തുല്യാവകാശം ആയി ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡണ്ടായി. അനുരഞ്ജനത്തിന്റെ പ്രവാചകനായി. മണ്ടേലയുടെ മാർഗ്ഗദീപം ഗാന്ധിജിയായിരുന്നു.

1993 ലെ നൊബേൽ പുരസ്കാരം, ഇന്ത്യയുടെ ഭാരതരത്ന, അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, സോവിയറ്റ് യൂണിയനിൻറെ ഓർഡർ ഓഫ് ലെനിൻ, 300ലധികം രാജ്യാന്തര പുരസ്കാരങ്ങൾ എന്നിവ ലഭിച്ചു.

2009ലാണ് ഐക്യരാഷ്ട്രസഭ കറുത്തവനും സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനം മണ്ടേല ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂർവതയ്ക്ക് അന്ന് ലോകം സാക്ഷിയായി.

Long Walk to Freedom, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര എന്നതാണ് മണ്ടേലയുടെ ആത്മകഥ. 2013 ഡിസംബർ അഞ്ചിന് മണ്ടേല ലോകത്തോട് വിടപറഞ്ഞു. മണ്ടേലയുടെ 103 ആം ജന്മ ദിനമാണിന്ന്.

Story Highlights: Birthday of Nelson Mandela, who fought against apartheid till the end of his life.

Related Posts
വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ നിയമനം: ജൂലൈ 17-ന് അഭിമുഖം
Lecturer Recruitment

തിരുവനന്തപുരം ഗവൺമെൻ്റ് വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക Read more

നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് വഴിത്തിരിവ്; തലാലിന്റെ കുടുംബത്തിന് അനുകൂല നിലപാട്
Nimisha Priya case

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ Read more

ലോർഡ്സിൽ ഇന്ത്യയുടെ പോരാട്ടം; 22 റൺസിന് ഇംഗ്ലണ്ടിന് വിജയം, പരമ്പരയിൽ ആതിഥേയർക്ക് ലീഡ്
India vs England

ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയുടെ Read more

കീം പരീക്ഷാ ഫലം: കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജി സുപ്രീംകോടതിയിൽ നാളെ പരിഗണിക്കും
KEAM exam results

കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി Read more

ഗവർണർ സർവകലാശാലകളെ സംഘർഷത്തിലേക്ക് തള്ളിവിടുന്നു; സമാധാനപരമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് സിപിഐ(എം)
Kerala university controversy

കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ് ചാൻസലർമാരും ചേർന്ന് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് Read more

ഒഡീഷയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ സന്ദർശിച്ച് രാഷ്ട്രപതി
balasore student suicide

ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. 90% Read more

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ Read more

ഭൂമി തരംമാറ്റം എളുപ്പമാക്കുന്നു; 25 സെന്റ് വരെയുള്ളതിന് സ്ഥലപരിശോധനയില്ലാതെ അനുമതി
Kerala land conversion

സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ എളുപ്പമാക്കുന്നു. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം Read more

മറന്നുപോയ 18 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ
auto driver gold return

ആലപ്പുഴയിൽ വിവാഹത്തിന് എത്തിയ നവദമ്പതികളുടെ 18 പവൻ സ്വർണം ഓട്ടോയിൽ മറന്നുപോയിരുന്നു. സ്വർണം Read more

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ: അപേക്ഷിക്കേണ്ട രീതിയും മറ്റ് വിവരങ്ങളും
Indian e-Visa

കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വിസ പദ്ധതി ആരംഭിച്ചു. ടൂറിസം, ബിസിനസ്, മെഡിക്കൽ ആവശ്യങ്ങൾക്കായി Read more