Headlines

National, Politics

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിതദേവ്
Photo Credit: facebook/AITCofficial

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്  തൃണമൂൽ കോൺഗ്രസ്സിൽ  സുഷ്മിത അംഗത്വം നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുവാഹത്തിയിൽ നിന്നും ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിയ സുഷ്മിത തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് അഭിഷേക് ബാനർജിയുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്കൊടുവിൽ ഡെറിക് ഒബ്രെയിനും അഭിഷേക് ബാനർജിയും പാർട്ടി അംഗത്വം നൽകി സുഷ്മിതയെ സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് മാസമായി സുഷ്മിത ദേവ് നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു. സുഷ്മിത രാജിക്കത്തയച്ചത് പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്കാണ്. അസം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയാണ്  സുഷ്മിത രാജിവെക്കാൻ കാരണമായത്.

Story highlight : Sushmita Dev joins Trinamool Congress.

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം

Related posts