ടെറസില്‍ നിന്ന് ചാടി വധു ഓടിപ്പോയി; പരാതിയുമായി വരന്‍

Anjana

ടെറസില്‍ നിന്ന്ചാടി വധു ഓടിപ്പോയി
ടെറസില്‍ നിന്ന്ചാടി വധു ഓടിപ്പോയി

മധ്യപ്രദേശിലെ ഘോര്‍മിയില്‍ വിവാഹദിവസം രാത്രി ടെറസില്‍ നിന്നും ചാടി വധു  രക്ഷപെട്ടു. സംഭവം പുറംലോകമറിയുന്നത് പരാതിയുമായി വരന്‍ പൊലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ്.

90,000 രൂപ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി യുവാവ് നൽകിയിരുന്നു. ഇരുവരുടേയും വിവാഹം നടക്കുന്നത് ഇതിനു ശേഷമാണ്.എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ രാത്രി  വീടിന്‍റെ ടെറസില്‍ നിന്നും പുറത്തേക്ക് ചാടി വധു ഓടിപ്പോകുകയായിരുന്നു. തട്ടിപ്പിന് ഇരയായതോടെ പരാതിയുമായി വരൻ പോലീസ് സ്റ്റേഷനിലെത്തി. വരന്‍റെ പരാതിയെ തുടർന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ടെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തട്ടിപ്പിന് ഇരയായ സോനു ജെയിന്‍ വിവാഹം കഴിക്കാന്‍ അനുയോജ്യമായ ആലോചനകൾ തിരക്കുകയും എന്നാൽ ഒന്നും നടക്കാതെ വരുകയും ചെയ്തിരുന്നു. കല്യാണം നടക്കാതെ വന്നതോടെ ഗ്വാളിയർ നിവാസിയായ ഉദൽ ഖതിക് സോനു ജെയിനിനു അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്തിതരാമെന്നും പകരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് 90,000 രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുകയും അനിത രത്‌നാകർ എന്ന യുവതിയുമായി സോനു ജെയിനിനടുക്കല്‍ ഉദൽ ഖതിക്
എത്തി വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി വീടിന്‍റെ ടെറസില്‍ നിന്നും പുറത്തേക്ക് ചാടി വധു ഓടിപ്പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയെ കണ്ടെത്താനായി. പൊലീസിന്‍റെ രാത്രി പട്രോളിങ്ങിനിടെയാണ്
ടെറസ് വഴി വീട്ടില്‍ നിന്നും ചാടിപ്പോയ അനിത പിടിയിലാകുന്നത്. വധുവിനെ കണ്ടെത്തിയതിനെ തുടർന്ന് സോനു പൊലീസ് സ്റ്റേഷനിൽ എത്തി വഞ്ചിക്കപ്പെട്ടതായി പരാതി നൽകി. പിടിയിലായ പ്രതികൾക്ക് എതിരെ പോലീസ് വഞ്ചനകുറ്റം രജിസ്റ്റർ ചെയ്ത് കേസെടുത്തു

Story highlight :The groom with the complaint at the police station.