പാലക്കാട്:ധോണിയില് മൂന്നു മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വീട്ടുവരാന്തയില് കഴിയേണ്ടി വന്ന സംഭവത്തിൽ ഭര്ത്താവ് അറസ്റ്റിൽ.ധോണി സ്വദേശി മനു കൃഷ്ണയാണ് കോയമ്പത്തൂരിൽനിന്ന് ഹേമാംബിക പൊലീസിന്റെ പിടിയിലായത്.അഞ്ചു ദിവസമാണ് വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്ന്ന് അമ്മയും കുഞ്ഞും വരാന്തയിൽ കഴിഞ്ഞത്.
തുടർന്ന്,കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു . ഇത് പാലിക്കാതെ വന്നതോടെയാണ് മനു പോലീസ് പിടിയിലായത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.ഒരു വർഷം മുൻപാണ് മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) തമ്മിൽ വിവാഹിതരായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : The mother and baby had to stay on the veranda