രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം. 22 ജില്ലകളിലാണ് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് എന്നും ഇതിൽ ഏഴ് ജില്ലകളും കേരളത്തിലാണ് എന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ ഒരുതരത്തിലും ഇളവുകൾ നൽകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പ്രതിദിനം 100 കോവിഡ് കേസുകളിൽ അധികം റിപ്പോർട്ട് ചെയ്യുന്ന 62 ജില്ലകൾ രാജ്യത്തുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
സംസ്ഥാനത്ത് പത്ത് ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് പൊതുവെ വാക്സിൻ ദൗർലഭ്യത ഉണ്ടെന്നും ഇതിനു പരിഹാരം കാണുമെന്നും ലവ് അഗർവാൾ പറഞ്ഞു.
Story Highlights: Covid cases increasing in 22 districts in India