കൊവിഡ് കാലത്ത് പി.എം. കെയേഴ്സ് പദ്ധതിയിൽ അനാഥരായ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. പദ്ധതിയിൽ കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം സ്വമേധയാ എടുത്ത കേസിലാണ്.കേന്ദ്രസർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം കൊവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രഖ്യാപിച്ചിരുന്നു. കടലാസിൽ മാത്രം പദ്ധതി ഒതുങ്ങരുതെന്നും യാഥാർഥ്യമാകണമെന്നും കോടതി ഉന്നയിച്ചു.
അതേസമയം, കോടതി കൊവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ എണ്ണം കൃത്യമായി വ്യക്തമാക്കാത്ത പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
Story highlight : P.M Care plan should include all orphaned children.