3-Second Slideshow

ഒമിക്രോണ് ; നിയന്ത്രണങ്ങള് കർശനമാക്കാൻ നിര്ദേശങ്ങളുമായി കേന്ദ്രം.

നിവ ലേഖകൻ

Omicron variant - Centre guidelines to States.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്കരുതല് നടപടികൾ ഉർജിതമാക്കി കേന്ദ്രം.രാജ്യത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന് തോതും വർധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാന നിർദേശങ്ങൾ :

•ഒമിക്രോണ് വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളെ ‘അപകട സാധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തില് ഉള്പ്പെടുത്തുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ തുടർനടപടികള് ശക്തമാക്കുകയും ചെയ്യുക.

• രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള റിപ്പോർട്ടിങ് സംവിധാനം സംസ്ഥാന തലത്തില് അവലോകനം ചെയ്യുക.

• കര്ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യമാണ്.വാക്സിനേഷന് തോത് വര്ധിപ്പിക്കാനും കേന്ദ്ര സര്ക്കാര് സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.

•ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കേണ്ടത് അനുവാര്യമാണ്.

• ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകള് കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്.ഹോട്സ്പോട്ടുകളിൽ സാമ്പിൽ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനു വേണ്ടി നിയുക്ത ലാബുകളിലേക്ക് അയയ്ക്കുക.

  മധ്യപ്രദേശിലെ ക്ഷേത്രത്തിൽ പൂജാരിക്ക് നേരെ ആക്രമണം

• എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ മാത്രം നിലനിര്ത്താന് ശ്രമിക്കുക. രോഗ ബാധ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക.

• ചികിത്സ നല്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന് സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുക.

•സർക്കാർ ലഭ്യമാക്കുന്ന സാമ്പത്തിക സഹായം പരമാവധി പ്രയോജനപ്പെടുത്തുക.

•രാജ്യത്ത് വ്യാപിക്കുന്ന വൈറസ് വകഭേദങ്ങള് നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചിട്ടുണ്ട്.

•വ്യാജ പ്രചാരണങ്ങള് ഒഴിവാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ പ്രശ്ന പരിഹാരം കണ്ടെത്തുക.

Story highlight : Omicron variant – Centre guidelines to States.

Related Posts
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 Read more

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
covaccine

ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ Read more

  മുംബൈ ഭീകരാക്രമണം: റാണയെത്തി; ഹെഡ്ലി എവിടെ?
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

(Photo credit: PTI) ഒന്നര വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്നു Read more

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
Theaters reopen kerala

Photo credit - business standard.com കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം Read more

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.
ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

Photo credit - Liverpool echo ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ Read more

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
school reopen kerala

സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് Read more

സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.
Kerala School Re-Opening

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് Read more

  ഉദ്ഘാടനത്തിന് ഒരുങ്ങി കശ്മീർ റെയിൽ ലിങ്ക്
കോവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രീംകോടതി.
കോവിഡ് നഷ്ടപരിഹാരം കേന്ദ്രത്തിന്റെ മാർഗനിർദേശം

Photo Credit: Danish Siddiqui/Reuters, Wikimedia കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ Read more

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം

Photo Credit: APF കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം Read more