
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ബദിയടുക്കയിൽ പ്രതിഷേധം. ബദിയടുക്ക ജനമൈത്രി പോലീസും എൻ.എച്ച്.എസ് പെർഡാലയിലെ എസ്പിസിയും ഐസിസി പിലാങ്കട്ടയും ചേർന്നാണ് സ്ത്രീധനത്തിനെതിരെ സൈക്കിൾ റാലി നടത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് രാവിലെ 10.30ന് ബദിയടുക്ക സി.ഐ സലിമാണ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചത്. സ്ത്രീധനത്തിനെതിരെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്താനാണ് ഇത്തരമൊരു സൈക്കിൾ റാലി സംഘടിപ്പിച്ചത്.
Story Highlights: Badhiyadukka Janamaitri police and SPC students cycle rally against dowry