പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ് അനുകൂല സംഘടന.

Anjana

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്
Photo Credit: ANI

ന്യൂഡൽഹി: പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്  ഭാരതീയ കിസാൻ സംഘ്. ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാൻ സംഘ് ജനറൽ സെക്രട്ടറി ബദ്രിനാരായൺ ചൗധരി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്.

നാളെ ജന്തർ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കിസാന്‍ സംഘിന്റെ നീക്കം. കാർഷിക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന കിസാന്‍ സംഘിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ ഒന്നുകിൽ ലാഭകരമായ വില നൽകണം. അല്ലെങ്കിൽ തങ്ങളുടെ വാദത്തിൽ തെറ്റ് എന്താണെന്ന് വിശദീകരണം നൽകണം. നിലവിലെ താങ്ങുവില വെറും തട്ടിപ്പാണ്. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരണം. ഉത്പന്നങ്ങൾക്ക് ലാഭകരമായ വില എല്ലാ കർഷകർക്കും കിട്ടണമെന്നാവശ്യപ്പെട്ട് നാളെ രാജ്യമൊട്ടുക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭാരതീയ കിസാൻ സംഘ് പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ൽ ആരംഭിച്ച കർഷക പ്രക്ഷോഭം ഒരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ചയോടെ വീണ്ടും ശക്തിയാർജിച്ചിരുന്നു. ഇതിനിടെയാണ് ആർഎസ്എസ് സംഘടന കൂടി പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story highlight : kisan sangh  has announced support for farmers protest.