മുംബൈ: മാസ്ക് ധരിക്കാത്ത സ്ത്രീയിൽനിന്ന് പിഴ ഈടാക്കാൻ ശ്രമിച്ച കോർപ്പറേഷൻ ജീവനക്കാരനെ അപായപ്പെടുത്തുംവിധം കാറോടിച്ച് ടാക്സി ഡ്രൈവർ. പിഴ ഈടാക്കുന്നത് ഓടുന്ന കാറിനെ തടയാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
ഓടുന്ന കാറിന്റെ ബോണറ്റിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരൻ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈ സാന്റാക്രൂസിലുള്ള 36-കാരനായ സുരേഷ് പവാറാണ് കാറിന്റെ ബോണറ്റിലുണ്ടായിരുന്നത്.
#ViralVideo Of #BMC Marshal Being drag by Tourist car driver with his Wagorn car on the streets of #mumbai @mybmc @RoadsOfMumbai @mumbaicommunity #MaskUp #Goregaon @IqbalSinghChah2 @RetweetsMumbai @PotholeWarriors @mymalishka pic.twitter.com/jGGXhiDKUH
— Mohsin shaikh 🇮🇳 (@mohsinofficail) September 1, 2021
കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 200 രൂപ പിഴ നൽകണമെന്ന് പവാർ ആവശ്യപ്പെട്ടു. സ്ത്രീ പിഴ അടയ്ക്കാൻ തയ്യാറായിരുന്നെങ്കിലും ടാക്സി ഡ്രൈവർ തന്നോട് തർക്കിച്ചുവെന്ന് പവാർ പറഞ്ഞു. തർക്കത്തിന് പിന്നാലെ ഡ്രൈവർ കാറ് മുന്നോട്ടെടുത്തു. തടയാൻ ശ്രമിച്ചെങ്കിലും കാറ് മുന്നോട്ടേക്ക് നീങ്ങി. ഇതോടെ പവാർ ബോണറ്റിൽ അള്ളി പിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കാറ് വേഗത വർധിപ്പിച്ചതോടെ പവാറിന് പിൻവാങ്ങേണ്ടി വന്നു.
Story highlight : bmc marshal clings on to moving car’s bonnet to collect fine video gone viral.