Headlines

Health, National

വ്യാജ കോവിഡ് വാക്സിൻ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

വ്യാജ കോവിഡ് വാക്സിൻ മുന്നറിയിപ്പ്

വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഷീല്‍ഡിന്റേയും കൊവാക്‌സിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.

വ്യാജവാക്‌സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു.

എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു.ഇത്  കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് വിവരം.

Story highlight: Fake covid vaccine alert for States

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം

Related posts