
വൈപ്പിൻ (കൊച്ചി) : വിശ്വസിക്കാൻ കഴിയാത്ത ഒരു യാഥാർത്യമാണ് ചെറായി കണ്ണാത്തുശ്ശേരി വീട്ടിലെ പ്രദീപെന്ന ഓട്ടോറിക്ഷ തൊഴിലാളിയെ തേടിയെത്തിയത്.
അക്ഷരങ്ങളിലൂടെ മനസ്സിൽ ദൈവമായിക്കണ്ട വിശ്വസാഹിത്യകാരനായ പൗലോ കൊയ്ലോയുടെ അതുല്യമായ സമ്മാനമായിരുന്നു അത്.
പൗലോയോടുള്ള ആരാധനയിൽ ഒന്നര ദശാബ്ദം മുൻപാണ് പ്രദീപ് തന്റെ ഓട്ടോയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്ത നോവലിന്റെ പേരിടുന്നത്. ഇന്നലെയാണ് കൊച്ചിയിലെ നിരത്തിലൂടെ പായുന്ന ആ ഓട്ടോയുടെ ചിത്രത്തിനൊപ്പം മഹാസാഹിത്യകാരൻ തന്റെ നന്ദിവാക്കുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
Kerala, India (thank you very much for the photo) pic.twitter.com/13IdqKwsMo
— Paulo Coelho (@paulocoelho) September 4, 2021
മിനിറ്റുകൾക്കുള്ളിൽ വൈറലായ പോസ്റ്റ് കണ്ട് സുഹൃത്തുക്കളുടെ ഫോൺകോളുകൾ പ്രദീപിനെ തേടിയെത്തി.വിവരമറിഞ്ഞപ്പോൾ പ്രദീപിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
10 ആം ക്ലാസ്സ് പാസായതു മുതൽ വായന കൂടെയുണ്ടെങ്കിലും വായന തന്റെ മനസിനെ സ്വാധീനിക്കുന്നതായി പ്രദീപ് ആദ്യമറിഞ്ഞത് ‘ദി ആൽക്കമെസ്റ്റി’ന്റെ മലയാള പരിഭാഷ വായിച്ചു തുടങ്ങിയപ്പോഴാണ്. അതോടെ പൗലോ കോയ്ലോ തന്റെ മനസ്സിൽ ഇടം നെടി.
പൗലോ കഴിഞ്ഞാൽ വിശ്വസാഹിത്യകാരന്മാർ തന്നെയാണ് പ്രദീപിന്റെ ഇഷ്ടക്കാർ.വിക്ടർ യൂഗോ, ടോൾസ്റ്റോയി, ഡി.എച്ച്. ലോറൻസ് തുടങ്ങി ഇങ്ങനെ പോകും ലിസ്റ്റ്.
വികെഎന്നിനോടാണ് മലയാളത്തിൽ എന്നും പ്രിയം. നോവലിനോടാണ് പൊതുവെ ഇഷ്ടം കൂടുതൽ. 150 പുസ്തകങ്ങൾ അടങ്ങുന്ന ചെറിയ ഒരു ലൈബ്രറിയുമുണ്ട് വീട്ടിൽ.
Story highlight : Paulo Coelho tweets ‘Alchemist’ autorickshaw on Kochi road