Headlines

Kerala News

രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,948 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 403 പേരാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണക്കുകൾ പ്രകാരം 3,53,398 പേരാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 152 ദിവസങ്ങളിൽ രേഖപ്പെടുത്തിയ കുറവ് കേസുകളാണിത്.

അതേസമയം 38,487 കോവിഡ്  രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 97.57% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ ആകെ 3,16,36,469 പേർ രാജ്യത്ത്  രോഗമുക്തി നേടി.

58,14,89,377 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് ഇതിനോടകം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,85,681 സാമ്പിൾ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. പരിശോധനകളുടെ വേഗം കൂട്ടിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ കേരളമാണ് മുന്നിൽ(17,106). കേരളത്തിനു പിന്നിൽ മഹാരാഷ്ട്ര(4,575),തമിഴ്നാട് (1,652), കർണാടക(1,350), ആന്ധ്രപ്രദേശ് (1217) എന്നീ സംസ്ഥാനങ്ങളാണ്.

Story Highlights: 30,948 new confirmed covid cases in India

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts