ഫേസ്ബുക് മെസെഞ്ചറിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് എന്ന നേട്ടം ടിക്ടോക് സ്വന്തമാക്കിയത്.
ഡിജിറ്റൽ അനലിറ്റിക്സ് കമ്പനി ആപ്പ് അനി പുറത്തുവിട്ട റിപ്പോർട്ടിലാണ് 2020ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക്ടോക് ആണെന്ന് വെളിപ്പെടുത്തിയത്.
ആഗോളതലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലല്ലാത്ത ആദ്യ ആപ്പ് കൂടിയാണ് ടിക്ടോക്.
2018 മുതലാണ് ഡിജിറ്റൽ അനലിറ്റിക്സ് കമ്പനിയായ ആപ്പ് അനി സർവേ ആരംഭിച്ചത്. അന്നുമുതൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ആപ്പുകളായിരുന്നു മുൻനിരയിൽ.
കോവിഡ് കാലത്ത് ടിക്ടോകിന് ജനപ്രീതി വൻതോതിൽ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടിക്ടോക് ആരാധകരിൽ ഭൂരിഭാഗവും യുഎസ്, യൂറോപ്പ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്.
സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയിൽ ടിക്ടോക് അടക്കമുള്ള ആപ്പുകൾ നിരോധിച്ചിരുന്നു. ഫേസ്ബുക്കിന്റെ മറ്റ് ആപ്പുകളും ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
Story Highlights: Tiktok is the most downloaded application in 2020