മ്യൂണിക് : ജർമൻ ഫുട്ബോൾ താരമായ ഗെർഡ് മുള്ളർ (75) അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും ക്ലബ്ബ് തലത്തിൽ 15 വർഷം ബയേൺ മ്യൂണിക്കിനുവേണ്ടിയും കളിച്ച ഫുട്ബോൾ ഇതിഹാസമായ മുള്ളർ കഴിഞ്ഞ കുറേ നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
1974-ൽ പശ്ചിമ ജർമനി ലോകകപ്പ് സ്വന്തമാക്കിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് മുള്ളർ. ലോക ഫുട്ബോളിലെ മുന്നേറ്റ നിരക്കാരിൽ ഒരാളായായ മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റോക്കോഡിന്റെ അവകാശിയായിരുന്നു. തുടർന്ന് മിറോസ്ലാവ് ക്ലോസെ, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ അദ്ദേഹത്തെ മറികടക്കുകയായിരുന്നു.
1970ൽ ഫിഫ ലോകകപ്പിൽ 10 ഗോളുകളടിച്ച് സുവർണപാദുക പുരസ്കാരം കരസ്ഥമാക്കിയ മുള്ളർ 1974 ലോകകപ്പിന്റെ ഫൈനലിൽ നെതർലൻഡ്സിന് എതിരെ പശ്ചിമ ജർമനിയുടെ വിജയഗോളും സ്വന്തമാക്കി.
Story highlight : German football legend Gerd Muller passed away.