കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.

Anjana

കോവിഷീൽഡ്‌ വാക്‌സിൻ ഹൈക്കോടതി
കോവിഷീൽഡ്‌ വാക്‌സിൻ ഹൈക്കോടതി

കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് സ്വീകരിക്കുന്നതിനു  84 ദിവസത്തെ ഇടവേള എന്തിനെന്നു ഹൈക്കോടതി. വാക്സിനേഷന്റെ മാനദണ്ഡമെന്നത് വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോയെന്ന് അറിയിക്കണമെന്നും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

കിറ്റെക്സ് കമ്പനി നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് ആവശ്യമുള്ള വാക്സിൻ കമ്പനി വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഒന്നാം ഡോസ് സ്വീകരിച്ചു 45 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായി കമ്പനി അനുമതി തേടിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ 84 ദിവസത്തിനു മുൻപായി രണ്ടാം ഡോസ് നൽകുന്നതിനു സർക്കാർ അനുമതി നൽകിയില്ല .ഇതിനെ തുടർന്നാണ് കമ്പനി കോടതിയെ ബന്ധപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടത് കേന്ദ്രമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി.

തുടർന്നാണ് കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ കേന്ദ്രം  ഉടൻതന്നെ നിലപാട് അറിയിക്കും.വ്യാഴാഴ്ച വീണ്ടും കോടതി കേസ് പരിഗണിക്കും.

Story highlight : The High Court questioned the long interval between the two doses of covishield vaccine.