ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42% ഇടിവുണ്ടായതായാണ് വെളിപ്പെടുത്തൽ.
2020 ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 66% പേരും 2021 ജനുവരിയിൽ 38% പേരും അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത നരേന്ദ്രമോദിക്കാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 2021 ഓഗസ്റ്റിൽ നടത്തിയ സർവ്വേയിൽ നരേന്ദ്രമോദിയുടെ ജനപ്രീതി 24% ആയി കുറയുകയായിരുന്നു.
ഇടിവ് സംഭവിച്ചെങ്കിലും മോദി തന്നെയാണ് ജനപ്രീതിയിൽ മുന്നിട്ടു നിൽക്കുന്നതെന്ന് സർവ്വേ തെളിയിക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തൊട്ടുപിന്നിൽ. അടുത്ത ഇലക്ഷനിൽ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന 11 ശതമാനം പേരും രാഹുൽ ഗാന്ധി പദവിയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന 10 ശതമാനം പേരുമാണുള്ളത്.
അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി എന്നിവർക്ക് 8 ശതമാനവും അമിത് ഷായ്ക്ക് 7 ശതമാനവും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർക്ക് 4 ശതമാനവുമാണ് ജനപിന്തുണ ലഭിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് 27% പേർ കരുതുന്നു. 19% പേർ വാജ്പെയിയെയും 8% ജവഹർലാൽ നെഹ്റുവിനും മികച്ച പ്രധാനമന്ത്രിയായി കണക്കാക്കുന്നു.
Story Highlights: Sharp decline in popularity of PM Narendra Modi.