യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചു; അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്.

Anjana

അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്
അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്

യു.പി മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കേസ്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിനാണ് കേസ്.

രാംപൂർ ജില്ലയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകന്‍ ആകാശ് കുമാര്‍ സക്‌സേന പരാതി നല്‍കിയത്. ‘രക്തം കുടിക്കുന്ന പിശാചു’മായി അസീസ് ഖുറേഷി യോഗി സര്‍ക്കാരിനെ താരതമ്യം ചെയ്‌തെന്നാണ് ആകാശ് സക്‌സേനയുടെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഖുറേഷിക്കെതിരെ സെക്ഷൻ 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കൽ), 124 എ (രാജ്യദ്രോഹം), 505 (1) ബി (ജനങ്ങളില്‍ ഭയം ജനിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 81 വയസുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ഖുറേഷി. 2014 മുതൽ 2015 വരെ മിസോറാം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Story highlight: sedition case on Azis Qureshi over remarks against yogi government.