കൊച്ചി∙ തൃക്കാക്കര നഗരസഭയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നഗരസഭയുടെ സുഗമമായ നടത്തിപ്പിനു പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നഗരസഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചുകൊണ്ടാണ് നടപടി. ഉത്തവ് കൃത്യമായി പാലിക്കണമെന്നാണ് കോടതിയുടെ നിർദേശം. വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കും.
നഗരസഭാധ്യക്ഷ കൗൺസിലർമാർക്കു ഓണസമ്മാനമായി 10000 രൂപ വീതം നൽകിയെന്ന സംഭവത്തെ തുടർന്ന് പ്രതിപക്ഷ സമരം തുടരുകയാണ്. അധ്യക്ഷ നൽകിയത് അഴിമതിപ്പണമായതുകൊണ്ട് അജിത തങ്കപ്പൻ പദവിയിൽ നിന്നും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Story highlight : High Court asks explanation to government on Thrikkakara municipality issue.