കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി ; വിമർശിച്ച് സുപ്രീം കോടതി.

Anjana

covid supreme court lawyers
Photo Credit: Wikimedia/Pinakpani

ന്യൂഡൽഹി: കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി സമർപ്പിക്കാനുള്ള പ്രത്യേകാവകാശം അഭിഭാഷകർ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി വിമർശിച്ചു.കോവിഡ് ബാധിച്ചു മരിക്കുന്ന 60 വയസ്സിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

നിങ്ങൾ കറുത്ത കോട്ടിനുള്ളിലാണ് എന്നത് കൊണ്ട് നിങ്ങളുടെ ജീവൻ മറ്റുള്ളവരേക്കാൾ വിലയേറിയതാണ് എന്ന് അർത്ഥമില്ല. ഇത്തരത്തിലുള്ള, വാസ്തവമില്ലാത്ത പൊതു താൽപര്യ ഹർജികൾ നിർത്താൻ സമയമായിരിക്കുന്നു.സുപ്രീം കോടതി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിഭാഷകനായ പ്രദീപ് കുമാർ യാദവാണ് ഇത്തരത്തിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഹർജിക്കാരനെ കോടതി ശാസിക്കുകയും ചെയ്തു.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗാർത്ഥന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലുള്ള അവാസ്ഥവമായ പൊതുതാൽപര്യ ഹർജികൾ നൽകുന്നത് അഭിഭാഷകർ നിർത്തണമെന്ന് വ്യക്തമാക്കിയത്.

Story highlight : SC dismisses plea seeking ex-gratia for kin of deceased lawyers