ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇംഗ്ലണ്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും നിർബന്ധിത ക്വാറൻറ്റീൻ ഏർപ്പെടുത്തി ഈ മാസം ഒന്നിനാണ് സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കിയത്.
ഇപ്പോൾ ഇത് പിൻവലിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഉണ്ടായിരുന്ന മാർഗരേഖ പാലിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ളവർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചാലും ക്വാറൻറ്റീൻ വേണമെന്ന ബ്രിട്ടീഷ് ബ്രിട്ടൻ നിർദേശത്തെ ഇന്ത്യൻ സർക്കാർ എതിർത്തിരുന്നു.
ഇപ്പോൾ രണ്ട് രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുകയാണ്.
Story highlight : India withdraws restrictions on UK nationals.