സീതയായി കങ്കണ ; തിരക്കഥയൊരുക്കുന്നത് ബാഹുബലി’യുടെ രചയിതാവ്.

Anjana

kangana ranaut sita
sita kangana ranaut movie vijayendra prasad

‘സീത ദി ഇന്‍കാര്‍നേഷന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീതാദേവിയുടെ വേഷത്തിൽ കങ്കണ.
അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദ് ആണ്. ‘ബാഹുബലി’യുടെ രചയിതാവും എസ് എസ് രാജമൗലിയുടെ പിതാവുമാണ് വിജയേന്ദ്ര പ്രസാദ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്.

എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്‍താഷിര്‍ ആണ്.  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ കങ്കണ എയര്‍ഫോഴ്സ് പൈലറ്റ് ആയെത്തുന്ന ‘തേജസ്’, റസ്‍നീഷ് റാസി ഗയ്‍യുടെ ‘ധാക്കഡ്’ എന്നിവയാണ് പുറത്തുവരാനിരിക്കുന്ന  കങ്കണയുടെ മറ്റു രണ്ട് ശ്രദ്ധേയ ചിത്രങ്ങൾ.

Story highlight : kangana ranaut to play sita in epic period drama written by k v vijayendra prasad