അസമിലെ ദേശീയോദ്യാനത്തില് നിന്ന് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചിരുന്നെന്നും ഇതിനെ തുടര്ന്നാണ് പാര്ക്കിന്റെ പേര് മാറ്റുന്നതെന്നും സര്ക്കാര് അറിയിച്ചു.
ആദിവാസി, ഗോത്ര സമൂഹത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്, രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ പ്രസ്താവനയില് വ്യക്തമാക്കി.
ബ്രഹ്മപുത്രയുടെ വടക്കൻ തീരമായ ദരാങ്, ഉദൽപുരി, സോണിത്പുർ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ഇവിടം ഇന്ത്യൻ റൈനോസ്, ബംഗാൾ ടൈഗർ, കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവക്ക് പേരുകേട്ട സ്ഥലമാണ്.
79.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടം 1985ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1999ൽ ദേശീയോദ്യാനമായി ഉയർത്തുകയായിരുന്നു
Story highlight : Rajiv Gandhis name to be removed from national park in Assam.