ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിലും ആസ്തി വിൽപ്പനയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉളവാക്കുന്നു. മൂന്നാം തരംഗത്തെ നേരിടാനായി വാക്സിനേഷൻ ഉർജിതമാക്കേണ്ട സമയമാണിത്. എന്നാലിപ്പോൾ ആസ്തി വിൽപ്പനയുടെ തിരക്കിലാണ് കേന്ദ്ര സർക്കാർ. ആയതിനാൽ നിങ്ങൾ തന്നെ ജാഗ്രത പുലർത്തണമെന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Rising #COVID numbers are worrying. Vaccination must pick up pace to avoid serious outcomes in the next wave.
— Rahul Gandhi (@RahulGandhi) August 26, 2021
Please take care of yourselves because GOI is busy with sales.
വാക്സിൻ ക്ഷാമം അടക്കം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി മുൻപും രാഹുൽഗാന്ധി കേന്ദ്രത്തെ വിമർശിച്ചിരുന്നു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതിനെതിരായും രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു.
ആറ് ലക്ഷം കോടിയുടെ ആസ്തികൾ വിൽക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേയും അദ്ദേഹം വിമർശനം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിന് താൽപര്യമുള്ള വ്യക്തികൾക്ക് മാത്രം ഗുണം ലഭിക്കുന്ന രീതിയാണ് തീരുമാനമെന്നായിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം.
Story highlight : Rahul Gandhi’s sarcastic tweet on central government.