
കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ജോസഫ് മാർട്ടിനെതിരെയാണ് രണ്ടു കേസുകളിലായി കുറ്റപത്രം സമർപ്പിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പോലീസ് പ്രതിയെക്കെതിരെ ബലാത്സംഗം,തടഞ്ഞു വയ്ക്കൽ, സ്ത്രീകൾക്കെതിരെ അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് സശയിക്കുന്നതായും അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ അടക്കം സമീപിച്ചെങ്കിലും നിഷേധിച്ചു. യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. തൃശൂരിൽ നിന്നും സഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Story Highlights: FIR submitted in kochi flat Rape Case.