
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കല്യാൺ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അമർപ്പിച്ചു. നഷ്ടമായത് ഒരു മികച്ച നേതാവിനെയാണെന്നും കല്യാൺ സിംഗിന്റെ സ്വപ്നം പൂർത്തികരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. കല്യാൺ സിംഗിന്റെ ലക്നൗ മാൾ അവന്യുവിലെ വീട്ടിലാണ് പ്രധാനമന്ത്രി എത്തിയിരുന്നത്.
കല്യാൺ സിംഗിന്റെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. നാളെ ഗംഗാനദീ തീരത്തുവച്ചാണ് സംസ്കാര ചടങ്ങുകൾ.
Story highlight : PM pays last rites to Kalyan Singh.