
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ എത്തിയതിനു ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദർശനത്തെക്കുറിച്ച് ഔദ്യോഗികമായി ഉടൻ പ്രഖ്യാപിച്ചേക്കും.
അഫ്ഗാനിലെ താലിബാൻ കയ്യേറ്റവും അമേരിക്കയുടെ പിന്മാറ്റവും വിഷയമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ശ്രദ്ധേയമാണ്. താലിബാനുമായുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് ഇന്ത്യ ഇപ്പോഴും മൗനം തുടരുകയാണ്. താലിബാൻ സർക്കാറിനെ അംഗീകരിക്കാൻ ഇന്ത്യ തയ്യാറാകില്ലെന്നാണ് സൂചനകൾ.
Story Highlights: PM Narendra Modi to meet President Joe Biden