ടോക്കിയോ പാരാലിമ്പിക്സ് : ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം.

Anjana

ടോക്കിയോ പാരാലിംപിക്സ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം
ടോക്കിയോ പാരാലിംപിക്സ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം
Photo Credit: Twitter

ടോക്കിയോ പാരാലിമ്പിക്സിൽ വീണ്ടും ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ.

ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ബ്രിട്ടൻ താരം ഡാനിയൽ ബഥെലിനെ 21-14,21-17 എന്ന സ്കോർ നിലയ്ക്ക് പരാജയപ്പെടുത്തി ഇന്ത്യൻ താരം പ്രമോദ് ഭാഗത് സ്വർണ്ണം സ്വന്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോക ഒന്നാം നമ്പർ താരമായ പ്രമോദ് ഭാഗതും ബഥേലും തമ്മിലുള്ള മത്സരം ആവേശഭരിതമായിരുന്നു. ബ്രിട്ടൺ താരത്തിന് തുടക്കത്തിൽ ലീഡ് നേടാൻ കഴിഞ്ഞെങ്കിലും ഇന്ത്യൻ താരം ആധികാരികമായി മത്സരം പിടിച്ചെടുത്തു.

ജപ്പാൻ താരം ദൈസുക്കെ ഫുജിഹാരയെ 22-20,21-13 എന്നീ സ്കോർ നിലയിൽ കീഴടക്കിയാണ് ഇന്ത്യൻ താരം മനോജ് സർക്കാർ വെങ്കല നേട്ടം കരസ്ഥമാക്കിയത്.

വിജയികൾക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ടോക്കിയോ പാരാലിമ്പിക്സിൽ ഇതുവരെ നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ ആകെ 17 മെഡലുകൾ ഇന്ത്യ നേടി.

Story Highlights: India won Gold and bronze in Tokyo Paralympics Badminton