ബി.ജെ.പി നേതാവ് ജെ.പി നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മാത്രമല്ല ദൈവങ്ങളുടെയും നേതാവാണെന്ന് മോദിക്കെതിരായ രാഹുല് ഗാന്ധിയുടെ വിമര്ശനത്തോട് പ്രതികരിച്ചു.
അദ്ദേഹം യുപി ജൻ സംവാദ് വിർച്വൽ റാലിയെ അഭിസംബോധന ചെയത്കൊണ്ട് സംസാരിക്കുകയായിരുന്നു.
ദൈവം പോലും ഇപ്പോള് കോണ്ഗ്രസിന്റെ കൂടെ ഇല്ല. നരേന്ദ്ര മോദി സുരേന്ദര് മോദിയാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ അദ്ദേഹം ജനങ്ങളുടെ മാത്രമല്ല ദൈവങ്ങളുടെയും നേതാവാണ്. ദൈവത്തിന്റെ ഭാഷ നിങ്ങൾ മനസ്സിലാക്കണം-ജെ. പി നദ്ദ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതത്വത്തിൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ഉറപ്പ് നൽകുന്നതായും ജെ. പി നദ്ദ പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ രാഹുല് ഗാന്ധി ‘സുരേന്ദര് മോദി’-യെന്ന് പരിഹസിച്ചത് ട്വിറ്ററിലൂടെയാണ്. രാഹുല്, മോദിയെ പരിഹസിച്ചത് ഒരു അന്താരാഷ്ട്ര മാധ്യമത്തില് ഇന്ത്യ-ചൈന പ്രശ്നത്തെക്കുറിച്ച് എഴുതിയ ലേഖനം പങ്കുവെച്ചാണ്.
Story highlight :Modi is a leader not only of the people but also of the gods’, BJP President JP Nadda.