
വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു.
വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്ന 10 യൂണിറ്റ് വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഡോക്ടര്ക്കെതിരെയുള്ള കയ്യേറ്റത്തിൽ എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മർദ്ദനമേറ്റത് കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്രബോസിനാണ്. ഡോക്ടർ പറയുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയവർ പറയുന്നവർക്ക് മാത്രം വാക്സിൻ നൽകണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്ന് കഴുത്തിനു പിടിച്ച് മർദിക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
സംഭവത്തെതുടര്ന്ന് നെടുമുടി പൊലീസ് സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തു.പൊലീസ് കേസ് എടുത്തത് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ്എന്നിവർക്കെതിരായാണ്. കേസിനാസ്പദമായ സംഭവം ഇന്നലെ വൈകിട്ടോടെ ആയിരുന്നു.എന്നാല് പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് ഡോക്ടറുടെ നടപടിയില് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും പറയുന്നു.
Story highlight : CPM leaders harass a doctor who refused to give a vaccine to those we tell.