രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്ന് ഇന്ത്യ ടുഡേ സർവേയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വിശദമാക്കിയത്.
42% ജനപിന്തുണയോടെയാണ് എം. കെ സ്റ്റാലിൻ ഒന്നാംസ്ഥാനത്തെത്തിയത്. ഒടീഷ മുഖ്യമന്ത്രി നവീൻ പട്നായിക് 38% പിന്തുണയോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ 35% പിന്തുണയോടെ മൂന്നാം സ്ഥാനത്തുണ്ട്.
സർവ്വേയിലെ നാലും അഞ്ചും സ്ഥാനങ്ങൾ 31% പിന്തുണയോടെ മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെയ്ക്കും 30% പിന്തുണയോടെ ബംഗാളിന്റെ മമതാബാനർജിയ്ക്കുമാണ്.
ആറാം സ്ഥാനത്ത് 29% പിന്തുണയോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഏഴാം സ്ഥാനത്ത് 29 ശതമാനം പിന്തുണയോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും 22% പിന്തുണ ലഭിച്ചതോടെ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അതേസമയം തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
Story Highlights: MK Stalin as best chief minister in India.