ആലപ്പുഴ: കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നിരസിച്ച് വ്യാപാരികൾ. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണിത്.
കാർഡുവഴി ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ നടത്തുമ്പോൾ സേവന നിരക്കായി ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇത് ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നതിന് കാരണമാവുകയും പലർക്കും വലിയ ബാധ്യതയാവുകയും ചെയ്യുന്നു.
കാർഡ് വേണമെന്ന് നിർബന്ധമുള്ള ഉപഭോക്താക്കളിലേക്കു അവർ പോലുമറിയാതെ സേവന നിരക്കിന്റെ ബാധ്യത ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആരോപണമുണ്ട്.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്രം കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ ആനുകൂല്യങ്ങൾ നടപ്പിലാക്കിയിരുന്നു. കാർഡ് ഇടപാടുകൾ വ്യാപകമായതിനെ തുടർന്ന് സേവന നിരക്കുകൾ ഉയർത്തുകയും ആനുകൂല്യങ്ങൾ നിർത്തുകയും ചെയ്തു.
Story highlight: Merchants reject cards due to unaffordable Service charges.