മുന് മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി രാജിവച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ വിമര്ശനവുമായി കപില് സിബല്.
നമ്മുടെ പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നും ‘സുഷ്മിത ദേവ് രാജിവെക്കുന്നു. യുവനേതാക്കള് പാർട്ടിയിൽ നിന്നും രാജിവെക്കുമ്പോൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്ക്കായി ഞങ്ങള് ‘വൃദ്ധരായ’ നേതാക്കളെയാണ് കുറ്റപ്പെടുത്തുന്നത്. ഇതൊന്നും കാണാനാവാതെ കണ്ണടച്ചാണ് പാര്ട്ടിയുടെ പോക്കെന്നും കപില് സിബല് ട്വീറ്റ് ചെയ്തു.
സുഷ്മിത ദേവ് പാര്ട്ടി വിട്ടത് ഇന്ന് രാവിലെയാണ്. ഇവര് തൃണമൂല് കോണ്ഗ്രസുമായി ചേരുമെന്നാണ് റിപ്പോർട്ട്. ഇന്ന് മമതാ ബാനര്ജിയുമായി സുഷ്മിത കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
കപില് സിബല് കോണ്ഗ്രസില് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളില് ഒരാളായിരുന്നു. കഴിഞ്ഞ വര്ഷം നേതൃമാറ്റം ആവശ്യപ്പെട്ട് കപില് സിബല് ഉൾപ്പെടെ 23 നേതാക്കള് സോണിയാ ഗാന്ധിക്ക് കത്ത് നല്കിയിരുന്നു.
എന്നാല് കോണ്ഗ്രസ് നേതൃത്വം ഇത് വിമതനീക്കമായി കണ്ട് കത്തെഴുതിയ നേതാക്കളെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെപ്പറ്റി പരാമര്ശിച്ചുകൊണ്ടായിരുന്നു കപില് സിബലിന്റെ ട്വീറ്റ്.
Story highlight : Kapil Sibal criticizes the Congress leaders.