രാത്രിയിൽ മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Anjana

eggs at night health benefits

മുട്ട ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. പല രീതിയിലും എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഈ ഭക്ഷ്യവസ്തു പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. ബുൾസൈ, പൊരിച്ചത്, ഓംലറ്റ്, കറി എന്നിങ്ങനെ വിവിധ രൂപത്തിൽ മുട്ട കഴിക്കാം. പ്രാതലിനൊപ്പം മുട്ട കഴിക്കുന്ന ശീലം പലർക്കുമുണ്ടെങ്കിലും രാത്രിയിൽ കഴിക്കുന്നതും ഏറെ ആരോഗ്യകരമാണ്. തടിയും വയറും കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രി എട്ടു മണിക്കു മുൻപായി അത്താഴം കഴിക്കണമെന്നാണ് നിർദ്ദേശം.

രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങളും ഉറക്കനഷ്ടവും ഉണ്ടാക്കും. ഇതെല്ലാം വയറിനും തടിക്കുമുള്ള കാരണങ്ങളാണ്. എന്നാൽ കിടക്കുന്നതിനു മുൻപ് വിശക്കുന്നവർക്ക് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് മുട്ട പോലുള്ളവ, കഴിക്കുന്നത് ദോഷം ചെയ്യില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി എട്ടിനു ശേഷം കഴിച്ചാൽ തടിയും വയറും കൂടുമോയെന്നു ഭയക്കുന്നവർക്കും ധൈര്യമായി കഴിക്കാവുന്ന ഒരു ഭക്ഷണവസ്തുവാണ് മുട്ട.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി കിടക്കുവാൻ നേരം മുട്ട കഴിക്കുന്നത് നല്ല ഉറക്കത്തിനു സഹായിക്കും. ഇതിലെ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് നാച്വറൽ സെഡേറ്റീവ് ആയി പ്രവർത്തിക്കുന്നു. ഉറക്കക്കുറവുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു വഴിയാണിത്. മുട്ടയിലെ പ്രോട്ടീൻ വയർ പെട്ടെന്നു നിറയാനും വിശപ്പു മാറ്റാനും സഹായിക്കുന്നു. ഇത് രാത്രിയിലെ അമിതാഹാരം ഒഴിവാക്കി തടി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, രാത്രിയിലെ ശാരീരിക പ്രവർത്തനങ്ങൾക്കുള്ള ഊർജവും മുട്ട നൽകുന്നു. രാത്രിയിൽ മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Story Highlights: Eating eggs at night can aid in weight loss, improve sleep quality, and provide essential nutrients without causing digestive issues.

Leave a Comment