
ജമ്മുകാശ്മീരിലാണ് സിആർപിഎഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ആക്രമണത്തിലാണ് ഒരു സിആർപിഎഫ് ജവാനും സമീപവാസിയ്ക്കും പരിക്കേറ്റത്. അപകടം നടന്ന മേഖലയിൽ സേന ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അതേസമയം ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. ജമ്മു കശ്മീരിലെ സാംബാ ജില്ലയിലാണ് വ്യാഴാഴ്ച രാത്രിയിൽ 3 ഡ്രോണുകൾ കണ്ടെത്തിയത്.
അടുത്തിടെയായി അതിർത്തിപ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യം കൂടുകയാണ്. സ്ഫോടക വസ്തുക്കളുമായി ഡ്രോണുകൾ സുരക്ഷാസേന നേരത്തെ വെടി വെച്ചിട്ടിരുന്നു.
അതേസമയം ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിൽ ഒന്ന് പാക് മേഖലയിലേക്ക് കടന്നതായും മറ്റു രണ്ടെണ്ണം അതിവേഗത്തിൽ അപ്രത്യക്ഷമായതായും സേന അറിയിച്ചു.
Story Highlights: Grenade attack against CRPF in J&K.