ടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധു സെമിയിൽ.

Anjana

പി.വി സിന്ധു സെമിയിൽ

പി.വി സിന്ധു സെമിയിൽ
Photo Credit: Getty Images

Meta Description
നിലവിൽ റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Description
ടോക്കിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ ക്വാർട്ടർ മത്സരത്തിൽ പിവി സിന്ധു അനായാസ വിജയം നേടി സെമിയിൽ പ്രവേശിച്ചു. എതിരാളിയായ ജപ്പാൻ താരം അകാനെ യമഗുച്ചിയെയാണ് 21-13, 22-20 എന്ന തകർപ്പൻ സ്കോറിൽ പി.വി സിന്ധു പരാജയപ്പെടുത്തിയത്.

ടോക്കിയോ ഒളിമ്പിക്സിൽ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്കിന്റെ മിയ ബ്ലിച്ഫെൽറ്റിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.

ജപ്പാന്റെ അകാനെ യമഗുച്ചി ലോക അഞ്ചാം നമ്പർ താരമാണ്. ലോക ഏഴാം നമ്പർ താരമായ പി.വി സിന്ധു യമഗുച്ചിയെ ഇതുവരെ 19 മത്സരങ്ങളിൽ 11ലും പരാജയപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവാണ് പി.വി സിന്ധു. സെമി കടന്ന് വിജയം ഉറപ്പിച്ചാൽ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് പി.വി സിന്ധുവിനെ കാത്തിരിക്കുന്നത്.

Story Highlights: PV Sindhu enters Semifinal