ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു.

Anjana

ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ്
ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ്

കേന്ദ്ര മന്ത്രാലയം ഇൻഫോസിസ് സി ഇ ഓ യെ വിളിപ്പിച്ചു. ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറ് തുടരുന്നതു സംബന്ധിച്ചണ് നടപടി. ധനമന്ത്രാലയം നാളെ സലിൽ പരേഖിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു.

ഇൻഫോസിസാണ് ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്. രണ്ട് മാസമായി  ഇ ഫയലിംഗ് പോർട്ടലിൽ സാങ്കേതിക തകരാറ് തുടരുകയാണ്. രണ്ടുമാസമായിട്ടും തകരാറ് പരിഹരിക്കാത്തതിനെ ചൊല്ലിയാണ് നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇൻഫോസിസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ്.1981 ൽ ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നിർദേശപ്രകാരം സ്ഥാപിച്ച വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.

160,027 തൊഴിലാളികലാണ് ഇവിടെ ജോലിചെയ്യുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലോന്നാണ് ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ്.

Story highlight : Finance Ministry ask for explanation from INFOSYS CEO on the issues in income tax filing portal.