രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടൻ ഉണ്ടാകില്ല.

Anjana

കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടൻ ഉണ്ടാകില്ല
കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടൻ ഉണ്ടാകില്ല

രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടനടി ആരംഭിക്കില്ല. രാജ്യത്ത് മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തിയായ ശേഷം  കുട്ടികൾക്കായുള്ള വാക്സിനേഷൻ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനമെടുത്തു.

രാജ്യത്തെ കുട്ടികൾക്ക് അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ വാക്സിൻ നൽകി തുടങ്ങു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് ഡിസംബറോടെ അനുമതി ലഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതിയുള്ള വാക്സിനുകൾക്കാണ് രാജ്യത്ത് ആദ്യമായി അടിയന്തര ഉപയോഗത്തിനു അനുമതിയുള്ളത്. ഓഗസ്റ്റ് അവസാനം സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് അനുമതി നൽകും.

ഈ വാക്സിൻ 12-18 വയസ്സുകൾക്ക് ഇടയിലുള്ള കുട്ടികൾക്കാകും നൽകാനാകുക. ഭാരത് ബയോടെക്കിന്റെ 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് നൽകാനുള്ള വാക്സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും. 

ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എം.എൻ.ആർ.എ വാക്സിന് പ്രത്യേക പരിശോധന ഇല്ലാതെ തന്നെ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ഉണ്ടാകും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിയ്ക്കുന്ന നോവാക്സിന്റെ കോവാവാക്സിന് ഡിസംബറോടെ അനുമതി ലഭിച്ചേക്കും.

നാല് വാക്സിനുകൾ ലഭ്യമാകുന്ന രീതിയിൽ ഇവയുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കി ശേഷം മാർച്ച്‌ മാസത്തോടെയാകും കുട്ടികൾക്കായുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.

Storyhighlight : Covid vaccination for children may delayed.