ഇന്ന് ഉത്രാടദിനം. കോവിഡ് പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളക്കര. ആഘോഷങ്ങൾക്കിടയിലും രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ കർശന പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും പോലീസും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളി ഉണ്ടാകില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ.
പള്ളിയോട സേവാ സംഘത്തിന്റെ പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇന്ന് രാത്രിയോടെ കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലേക്ക് പുറപ്പെടും.
Story highlight : Kerala is ready to welcome Thiruvonam despite the pandemic.