വിവാദ കാർഷിക നിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച് തുടങ്ങി.

Anjana

കാർഷികനിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച്
കാർഷികനിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച്
Photo Credits: DNA India

വിവാദമായ കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷകർ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.

അഞ്ചു കർഷക സംഘടനാ നേതാക്കളും ഇരുന്നൂറോളം കർഷകരുമാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കർഷകർ പ്രതിഷേധം തുടരും ശേഷം ജന്തർ മന്തറിൽ ധർണ നടത്താനാണ് കർഷകരുടെ തീരുമാനം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർഷകരുടെ പ്രതിഷേധ മാർച്ചിനെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതയാണുള്ളത്. പാർലമെന്റ് മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ കർഷക സംഘടനകൾ സ്വീകരിച്ചിട്ടുണ്ട്.

പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നവരുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കും. അതിനാൽ മാർച്ചിനിടയിൽ നുഴഞ്ഞുകയറി സമരം അട്ടിമറിക്കുന്നത് തടയാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അതേസമയം രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Story Highlights: Kissan march starts today in Delhi.