ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് വഴി മാധ്യമ പ്രവർത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും മറ്റും ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ആരോപണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സ്ആപ്പ് അടക്കമുള്ളവ സുപ്രിം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നതെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.
Story Highlights: Central government denies allegations of Pegasus software phone leaks.