വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കും.

Anjana

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ
വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ
Photo Credit: agenciabrasilia/Wikimedia

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് വാക്സിൻ കയറ്റുമതി ഏപ്രിൽ മുതൽ നിർത്തിവെച്ചിരുന്നു.

 ഡിസംബറോടെ രാജ്യത്തെ 94.4 കോടി ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ 61% ജനങ്ങൾക്ക് ഇതിനോടകം വാക്സിൻ നൽകിയതായാണ് സർക്കാർ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 രാജ്യത്തുള്ളവർക്ക് വാക്സിൻ ലഭിക്കുന്ന ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കും മറ്റുള്ളവർക്ക് കയറ്റുമതി ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു. കൂടാതെ അയൽ രാജ്യങ്ങൾക്ക് കയറ്റുമതിയിൽ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. 6.6 കോടി വാക്സിൻ ഡോസുകൾ 100 രാജ്യങ്ങൾക്കായി കയറ്റുമതി ചെയ്തതായും മന്ത്രി വ്യക്തമാക്കി.

Story Highlights: India to resume export of surplus Vaccine.