സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ല; കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം.

Anjana

ദേശീയ ഹരിത ട്രിബ്യൂണൽ
ദേശീയ ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരം ഹരിത ട്രിബ്യൂണലിന് ഉണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇതിനിടെ ക്വാറി ദൂരപരിധി നിശ്ചയിക്കുന്ന ഹർജികൾ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക് മടക്കരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ക്വാറി ദൂരപരിധിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെയാണ് ഒറീസ്സയിൽനിന്നുള്ള ഒരു കേസിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരം ഹരിത ട്രിബ്യൂണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാനുള്ള അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാനുള്ള അധികാരം ട്രിബ്യൂണലിന് ഇല്ലെന്ന് അമിക്കസ് ക്യൂറി ആനന്ദ് ഗ്രോവറും സുപ്രീം കോടതിയെ അറിയിച്ചു.

ഹരിത ട്രിബ്യൂണൽ നിയമം നിലവിൽ വരുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന പരിസ്ഥിതി ട്രിബ്യൂണൽ നിയമത്തിൽ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നു. എൻ.ജി.ടി. നിയമത്തിൽ ഈ അധികാരം ഒഴിവാക്കുകയായിരുന്നെന്നും ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടി.

Story highlight : National Green Tribunal does not have the power to take up cases voluntarily says Central Government