തന്റെ ബഹിരകാശ യാത്രയിലൂടെയും വ്യാപാര വളർച്ചയിലൂടെയും ഏറെ പ്രശസ്തി നേടിയ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ഉടൻ ഇന്ത്യയിൽ ലഭ്യമാകും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് അധിഷ്ഠിത സേവനമാണ് ‘സ്റ്റാർലിങ്ക്’. ട്വിറ്ററിലൂടെയാണ് ‘സ്റ്റാർലിങ്ക്’ ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നെന്ന് അദ്ദേഹം അറിയിച്ചത്.
2019ലാണ് സ്പേസ് എക്സിന്റെ ഭാഗമായ ‘സ്റ്റാർലിങ്ക്’ ആരംഭിച്ചത്. സ്റ്റാർലിങ്കിന്റെ ബീറ്റ പ്രോഗ്രാം ഗ്രാമപ്രേദേശങ്ങളിൽ പോലും മികവുറ്റതാണെന്ന് തെളിയിച്ചിട്ടുണ്ട്. മുപ്പത്തിനായിരത്തോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ലക്ഷക്കണക്കിന് ഉപയോക്താക്കളെ വർധിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
Story Highlights: Elon Musk to launch ‘Starlink’ internet service in India.