ന്യൂഡൽഹി : ഓൺലൈൻ പണമിടപാടുകളിൽ മൂന്നക്ക സിവിവി നമ്പറിനൊപ്പം ക്രെഡിറ്റ് കാർഡിന്റെ മുഴുവൻ വിവരങ്ങളും ഉപഭോക്താകളിൽ നിന്നും ലഭ്യമാക്കുന്നതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.
മുഴുവൻ ഓൺലൈൻ പണമിടപാടുകൾക്കും അധികം വൈകാതെ തന്നെ സിവിവി നമ്പറിനൊപ്പം കാലാവധി അവസാനിക്കുന്ന തീയതി,ഡെബിറ്റ് കാർഡിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ 16 അക്ക നമ്പർ തുടങ്ങിയവ ഉപഭോക്താക്കൾ ലഭ്യമാക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്.
പണമിടപാടുകളിൽ കൂടുതൽ ഭദ്രത ഉറപ്പാക്കുക,കാർഡിന്റെ വിശദവിവരങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയവ കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഓരോ തവണ പണമിടപാടുകൾ നടത്തുമ്പോഴും കാർഡിന്റെ മുഴുവൻ വിവരങ്ങളും നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
പുതിയ നിയന്ത്രണങ്ങൾ അടുത്ത വർഷം ജനുവരി മുതൽ നിലവിൽ വരുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlight: Card transactions may require a 16-digit number.